ക്രിക്കറ്റ്, ഭക്ഷണം, ഉറക്കം ഇതുമൂന്നും ആയിരുന്നു നാലാം ക്ലാസുകാരനായ എൻറെ പ്രധാന ദിനചര്യ. ഇതിനിടയിലെപ്പോഴോ സ്കൂളിൽ പോകുന്നു , പഠിക്കുന്നു മറ്റു കാര്യങ്ങൾ ചെയ്യുന്നു … ഭാഗ്യത്തിന് പരീക്ഷകളിൽ മോശമല്ലാത്ത മാർക്ക് ലഭിച്ചിരുന്നതിനാൽ എന്റെ ദിനചര്യയെ ആരും ചോദ്യം ചെയ്തിരുന്നില്ല .
ആയിടയ്ക്ക് ഞങ്ങൾ താമസിക്കുന്ന ഫ്ലാറ്റിൽ തന്നെയുള്ള സമപ്രായക്കാരായ ഒരു കുട്ടിയുടെ ജന്മദിന ആഘോഷത്തിന് ക്ഷണം ലഭിച്ചു. അവളുടെ മമ്മി ഉണ്ടാക്കുന്ന ഹോം മേഡ് ഐസ്ക്രീം ആണ് ഹൈലൈറ്റ് എന്നറിഞ്ഞപ്പോൾ മറിച്ചൊന്നും ആലോചിക്കാതെ അതിൽ പങ്കെടുക്കാൻ പോയി . വാതിൽ തുറന്ന് അകത്ത് കയറിയപ്പോൾ എന്നെക്കാളും പ്രായം കുറഞ്ഞ ഒരു ചെറുക്കൻ ഷേക്ക് ഹാന്റ് തന്നിട്ട് How are you എന്ന ഒറ്റ ചോദ്യം . ഒരു മലയാളം മീഡിയംകാരനായ എന്നെ ടീച്ചർ അന്നു വരെ ആകെ രണ്ടു ചോദ്യങ്ങളെ പഠിപ്പിച്ചിട്ടുള്ളൂ. ഒന്ന് What is your name രണ്ടു how old are you . ഇതിൽ രണ്ടാമത്തെ ചോദ്യമായി ചെറിയ സാമ്യം തോന്നി.. എല്ലാവരും എന്റെ ഉത്തരത്തിനു വേണ്ടി കാത്തിരിക്കുന്നു . പിന്നെ ഞാൻ ഒന്നും നോക്കിയില്ല ഇല്ല, I am nine years old എന്ന് വെച്ച് കാച്ചിയപ്പോഴേക്കും കൂട്ടച്ചിരി ഉയർന്നു. അപ്പോഴാണ് ഞാനും ഈ കൈ തന്നവനും മാത്രമേ ആൺകുട്ടികളായി ഉള്ളൂ എന്നു മനസ്സിലാക്കിയത് . ബാക്കി മുഴുവൻ പെൺകുട്ടികൾ . എന്റെ ചേച്ചിയുടെ മുഖത്ത് ചമ്മൽ കാണാം. ഒപ്പം നീ എന്നാ തോൽവിയാണ് എന്ന രീതിയിൽ ഒരു നോട്ടവും . ജന്മദിനം ആഘോഷിക്കുന്ന പെൺകുട്ടിക്ക് ഒരു ചേച്ചിയും ഉണ്ട്. ഇവളുമാര് ഒപ്പിച്ച പണിയായിരുന്നോ എന്ന് എനിക്കറിയില്ല . പക്ഷേ സംഭവം എന്റെ കൈയ്യിൽ നിന്നു പോയി . ചിരിയുടെ മാലപടക്കത്തിനാണ് ഞാൻ തിരി കൊളുത്തിയത് .
അപ്പോഴേക്കും ആന്റി ടേബിളിൽ ഐസ്ക്രീം വിളമ്പി. ആകെ ഒരു കൊച്ചു മാത്രം കാര്യമായി ചിരിച്ചില്ല .അവളുടെ ശ്രദ്ധ മുഴുവൻ ഐസ്ക്രീമിൽ ആയിരുന്നു.അതു കൊണ്ട് അവൾ ഇരുന്ന കസേരയുടെ അടുത്തുള്ള കസേരയിൽ പോയി ഇരുന്നു . അവന് അറിയാൻ മേലാത്തോണ്ടല്ലേ എന്നു പറഞ്ഞ് ആശ്വസിപ്പിക്കാൻ ആന്റി ശ്രമിച്ചെങ്കിലും ചിരിയുടെ പൊട്ടാസുകൾ പിന്നേയും പൊട്ടികൊണ്ടിരുന്നു . വീട്ടിൽ വന്നപ്പോഴേക്കും ചേച്ചിയുടെ വക ദൃക്സാക്ഷി വിവരണം …..ചേച്ചിയാണത്രേ ചേച്ചി . ഇവൾക്കൊന്ന് മിണ്ടാണ്ടിരുന്നുടെ…അപ്പോൾ അമ്മയുടെ വക ചോദ്യം എത്തി ‘നിന്നോട് ഞാൻ അന്നേ പറഞ്ഞതല്ലേ ഇംഗ്ലീഷ് മീഡിയത്തിൽ ചേർന്നാൽ മതിയെന്ന് ‘… ശരിയാണ് അമ്മയ്ക്ക് എന്നെ ഇംഗ്ലീഷ് മീഡിയത്തിൽ ചേർക്കണമെന്നായിരുന്നു ആഗ്രഹം. ഒന്നാം ക്ലാസ്സിൽ ചോരാറായപ്പോൾ നേഴ്സറിയിൽ കൂടെ ഉണ്ടായിരുന്ന കൂട്ടുകാർ അടുത്തുള്ള മലയാളം മീഡിയം സ്കൂളിലാണ് ചേർന്നത് .എന്റെ നിർബന്ധത്തിന് വഴങ്ങി എന്നേയും അവിടെ ചേർത്തു . അതിന് ഞാൻ ഇങ്ങനെ ഒരുവില കൊടുക്കേണ്ടി വരുമെന്ന് അറിഞ്ഞില്ല. ഇപ്പോൾ പഠിക്കുന്ന സ്കൂളിൽ ആൺകുട്ടികൾക്ക് നാലാം ക്ലാസ്സ് വരെയേ പഠിക്കാൻ സാധിക്കുകയുള്ളൂ . അതുകൊണ്ട് എന്റെ അടുത്ത വിദ്യാലയത്തെപ്പറ്റിയുള്ള ചർച്ച വീട്ടിൽ തുടങ്ങി. നിന്നെ അഞ്ചാം ക്ലാസ്സിൽ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ചേർത്താലോ എന്ന ചോദ്യത്തിന് ഞാൻ തലകുലുക്കി. അവസാനം ഞാൻ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ചേർന്നു .
പുതിയ സ്കൂളിലെ ആദ്യ ക്ലാസ്സ് പരീക്ഷയിൽ പരാജയമായിരുന്നു ഫലം .പോരാത്തതിന് സോഷ്യൽ സ്റ്റഡീസിന് മാർക്ക് വട്ടപൂജ്യം. ഞാൻ സംപൂജ്യനായി വളരെ വിഷമത്തോടെയാണ് അന്ന് വീട്ടിൽ വന്നത് . അമ്മ എന്നെയും കൊണ്ട് കലൂരുള്ള അന്തോനീസ് പുണ്യവാളന്റെ ദേവാലയത്തിൽ പോയി. കുർബാനയും നൊവേനയും കൂടിയപ്പോൾ ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിച്ചു … എല്ലാം കഴിഞ്ഞപ്പോൾ മുന്നോട്ട് പഠിക്കാൻ ഒരു ശക്തി ലഭിച്ചതു പോലെ .ഓണപരീക്ഷ കഴിഞ്ഞപ്പോഴേക്കും ഞാൻ വിജയം നുണഞ്ഞു തുടങ്ങിയിരുന്നു . എന്നാലും ഇംഗ്ലീഷിൽ സംസാരിക്കാൻ എനിക്കത്ര ആത്മവിശ്വാസം ലഭിച്ചില്ല . ദൈവാനുഗ്രഹത്താൽ എൻജിനീറിങ്ങ് പാസ്സായി ഒരു നല്ല കമ്പനിയിൽ ജോലി കിട്ടി . ഒരിക്കൽ കമ്പനിയുടെ തലപ്പത്ത് ഉള്ള ഒരാളു ഞങ്ങളുടെ ബ്രാഞ്ചിലെ മൂവായിരത്തോളം വരുന്ന ജീവനക്കാരെ അഭിസംബോധന ചെയ്തു സംസാരിച്ചു . ഒരു കിടു ഇംഗ്ലീഷ് പ്രസംഗം പ്രതീക്ഷച്ച എനിക്ക് ലഭിച്ചത് ഇന്ത്യയിലെ ഒരു സാധരണക്കാരനായ മനുഷ്യന്റെ പ്രസംഗം . വലിയ ഇംഗ്ലീഷ് ഒന്നും അല്ലെങ്കിലും എല്ലാവരും ശ്രദ്ധാപൂർവ്വം അത് കേൾക്കുന്നുണ്ടായിരുന്നു .അന്നു മനസ്സിലായി, വലിയ ഇംഗ്ലീഷ് പറഞ്ഞാലേ ശരിയാകൂ എന്നില്ല . പകരം നമ്മൾ സംസാരിക്കുന്നത് മറ്റൊരാൾക്ക് മനസ്സിലാവണം . അത്രയേ ഉള്ളൂ. പിന്നെ ഞാൻ മുമ്പും പിമ്പും നോക്കിയില്ല ,ആത്മവിശ്വാസത്തോടെ എന്റെ ഇംഗ്ലീഷുമായി മുന്നോട്ട് പോയി…
ഇന്ന് വിദേശത്ത് ഏഴെട്ട് പ്രൊജക്റ്റിന്റെ കസ്റ്റമേഴ്സിനെ മാനേജ് ചെയ്യുന്നു . എങ്ങനെ ഇതു സംഭവിക്കുന്നു എന്നു ചോദിച്ചാൽ ഒരു ഉത്തരമേയുളളൂ , നമ്മുടെ ബലഹീനതയിൽ ദൈവത്തിന് അത്ഭുതം പ്രവർത്തിക്കാൻ സാധിക്കും . അടുത്ത കസ്റ്റമർ മീറ്റിംഗിന് സമയമായി . ഇനി കാണാൻ പോകുന്ന കസ്റ്റമറുമായി അല്പം അടുപ്പം ഒക്കെയുണ്ട്… ഒരുമിച്ചു ക്രിക്കറ്റ് കളിക്കാനുള്ള പുറപ്പാടിലാണ്…. കണ്ടപ്പോൾ തന്നെ നല്ല shake hand തന്ന് എന്നോട് ചോദിച്ചു how are you ..
Printed in Kairos -January 2019
I AM THE Fine…
sangathi kalakkiyittund…👍
LikeLiked by 1 person
Thanks da
LikeLike
Praise God
LikeLike
Your experiences are so sweet and some of them have some resemblence with my life experiences also. You are a good story teller. Keep it up.
LikeLike
Thank you Sachin Bhayi for the feedback. God bless you
LikeLike