ഞാൻ കഴിഞ്ഞ ദിവസം ഓഫീസിലേക്കുള്ള ഒരു പ്രസന്റേഷൻ തയ്യാറാക്കാൻ ബഡ്റൂമിലേക്ക് കയറുമ്പോൾ അടുത്ത വീട്ടിൽ വന്ന ഒരു കുഞ്ഞുവാവ വല്ലാതെ കരയുന്നു. കുളിയൊക്കെ കഴിഞ്ഞ് ലാപ്ടോപ്പ് എടുക്കുമ്പോഴും കുഞ്ഞിന്റെ കരച്ചിൽ കേൾക്കാം. ഭാര്യയും അമ്മയും അപ്പോഴേക്കും ചെന്ന് വിവരം അന്വേഷിച്ചിരുന്നു.എന്നോട് ആ കുഞ്ഞിനെ ആസ്പത്രിയിൽ കൊണ്ടു പോകാമോ എന്ന് അവർ ചോദിച്ചു. ഞാൻ ചെല്ലുമ്പോൾ ആ കുഞ്ഞുവാവയെ എന്റെ ഭാര്യ തോളത്ത് ഇട്ട് മുറ്റത്തു കൂടി നടക്കുകയായിരുന്നു . അപ്പോഴേക്കും കരച്ചിലിന് ചെറിയ ശാന്തത വന്നിട്ടുണ്ട് .ആസ്പത്രിയിൽ എത്തി മരുന്ന് തുടങ്ങിയപ്പോഴേക്കും കരച്ചിൽ നിന്നു .
അപ്പോഴേക്കും ഞാൻ ഒരു വലിയ നന്മ ചെയ്തു എന്ന ചിന്ത എന്നെ പിടികൂടി .തിരിച്ചുള്ള യാത്രയിൽ ഈ ചിന്ത കൂടി കൂടി വന്നു. അവർ കാറിൽ നിന്നും ഇറങ്ങിയപ്പോൾ പറഞ്ഞ നന്ദി വാക്കുകൾ എന്നെ ആകാശം മുട്ടെ ഉയർത്തിയോ എന്നു സംശയം . സമയം അർദ്ധരാത്രി 12 ആകാറായിരുന്നു .കൃതാർത്ഥനായി ഞാൻബെഡ് റൂമിൽ ചെന്ന് ഭാര്യയോട് വിശേഷങ്ങൾ പറഞ്ഞു പതിവ് പ്രാർത്ഥനക്കു മുട്ടു കുത്തിയപ്പോൾ ഒരു പഴയ സംഭവം ഓർമ്മയിൽ വന്നു .
എൺപതുകളിൽ വളരെ റിമോട്ടായ ഗ്രാമത്തിൽ നിന്നും അന്നത്തെ രാത്രി ട്രിപ്പ് കഴിഞ്ഞ് മടങ്ങിയബസ്ഡ്രൈവർ വഴിയിൽ കുഞ്ഞിനെയുമെടുത്ത് ആധിയോടെ നിന്ന് കൈകാണിച്ച അമ്മക്കു മുന്നിൽ ബസ് ചവുട്ടി. കുഞ്ഞിന് പനി കൂടി ഫിറ്റ്സിന്റെ അവസ്ഥയായിരുന്നു. ഒട്ടും മടിക്കാതെ കാത്തു നിന്ന അമ്മയേയും കുഞ്ഞിനെയും ആ ബസ്സിൽ അകലെയുള്ള ആസ്പത്രിയിൽ എത്തിച്ചു. അപ്പോൾ ഡോക്ടർ പറഞ്ഞു ഇപ്പോഴെങ്കിലും എത്തിച്ചതു നന്നായി അലെങ്കിൽ …
കണ്ണു ചെറുതായി നിറഞ്ഞു .അന്ന് എന്നെ കൊണ്ടുപോയ ഡ്രൈവറിനും പരിപാലിച്ച ദൈവത്തി നും നന്ദി . എന്റെ ചിന്തകൾ തകിടം മറിഞ്ഞു . ഇന്ന് ചെറിയ ഒരു നന്മ ചെയ്യാൻ ദൈവം എനിക്ക് അവസരം തന്നതിനു നന്ദി പറയാനെ പിന്നെ സാധിച്ചൊള്ളൂ . നന്ദി നിറഞ്ഞ ഹൃദയത്തോടെ വീണ്ടും ലാപ്ടോപ്പിലേക്ക് …
Nice one chetta
LikeLiked by 1 person
Thanks Neethu for the feedback . God bless you
LikeLike
Good initiative Alexy. Grt!
LikeLiked by 1 person
Thanks Manila for the feedback . God bless you
LikeLike
Great message conveyed in a short story. Great start Alexy!! Continue your blog & inspire all of us!!
LikeLiked by 1 person
Thanks Anil Chetta for the feedback . God bless you
LikeLike
Dear chetta …..Your sharing is as sweet as you .. 🙂
May God bless you to spread HIS love through your blog…
Arun
LikeLiked by 1 person
Thanks Arun for the feedback . God bless you
LikeLike
Heart warming sharing mone…. Waiting for more
LikeLiked by 1 person
Thanks Swapna Chechi for the feedback . God bless you
LikeLike
Grt msg alexy Chettan
May God bless you to share more such thoughts
LikeLiked by 1 person
Thanks Priyanka for the feedback . God bless you
LikeLike
Good one Bro
LikeLiked by 1 person
Thanks Sethu Bhayi for the feedback . God bless you
LikeLike