Blog#18: വാവയും എംടെക്കും പിന്നെ ഞങ്ങളും

വളരെ സന്തോഷമുള്ള കാര്യമാണ് സംഭവിച്ചത് . പക്ഷേ അതിൻ്റെയൊപ്പം ചില ആശങ്കകളും. ഭാര്യ ജോലിയിൽ നിന്ന് ലീവെടുത്ത് എംടെക്ക് പഠനം തുടങ്ങിയതേയുളളൂ. അതു കൊണ്ടു തന്നെ കോഴ്സ് നിശ്ചിത സമയത്ത് പൂർത്തീകരിച്ച് തിരികെ ജോലിയിൽ കയറുവാൻ സാധിക്കുമോ? കൂടാതെ മകൾ തീരെ ചെറുതും , ഞങ്ങൾ ഒരാളുടെ ശമ്പളത്തിലേക്ക് ചുരുങ്ങിയ സമയവും .  ദൈവം കുഞ്ഞിനെ തരുമ്പോൾ അവൻ്റെ ശക്തമായ കരം ഞങ്ങളെ താങ്ങി നിർത്തും എന്ന ബോധ്യത്തിലേക്ക് ആഴപ്പെടാൻ തോന്നി .

മനഃപൂർവം   ജോലിയിൽ വന്ന മാറ്റം കാരണം എനിക്ക്  ഭാര്യയെ രാവിലെ കോളേജിലാക്കാനും പലപ്പോഴും വൈകിട്ട് തിരിച്ചു കൊണ്ടുവരുവാനും സാധിച്ചു .
ചില മുതിർന്ന സുഹൃത്തുക്കൾ പറഞ്ഞതുപോലെ ഭാര്യയുടെ  അടുത്ത് ചെന്ന് ഉദരത്തിലുള്ള വാവയോട് സംസാരിക്കുകയും  കൈവച്ച് പ്രാർത്ഥിക്കുകയും ചെയ്തു . ചില ദിവസങ്ങളിൽ ഞങ്ങളുടെ കൂടെ ഞങ്ങളുടെ കുഞ്ഞുമോളും ചേരും . പോഷകാംശംമുള്ള ഭക്ഷണം ഭാര്യയെ കഴിപ്പിക്കാൻ ഞാൻ ഒരു സപ്പോർട്ട് കൊടുത്തതു കൊണ്ട് എൻ്റെ വയറും അവളുടെ ഒപ്പം വലുതാകാൻ തുടങ്ങി .
ഭക്ഷണ ശീലങ്ങളിലും പെരുമാറ്റങ്ങളിലും  അവളിൽ ചില മാറ്റങ്ങൾ കണ്ടുതുടങ്ങി .  എനിക്കും ഉണ്ടായി മാറ്റങ്ങൾ . സാധാരണ വണ്ടി  സ്പീഡിൽ  ഓടിക്കുന്ന ഞാൻ ഭാര്യയുമായി  പോകുമ്പോൾ പതിവിലും കൂടുതലായി റോഡിലെ ഹമ്പുകളെയും കുഴികളെയും ബഹുമാനിക്കാൻ തുടങ്ങിയിരിക്കുന്നു . സാധാരണ പെട്ടെന്നു ചൂടാകാറുള്ള സാഹചര്യങ്ങൾ മനഃപൂർവം ഒഴിവാക്കാൻ ശ്രമിക്കുന്നു. എന്നിരുന്നാലും ചളി തമാശകൾ പറയുന്നതിന് അന്നും ഇന്നും ഒരു കുറവും ഉണ്ടായിട്ടില്ല . അതിൻ്റെ കാഠിന്യം ഭാര്യയ്ക്ക് താങ്ങാൻ ആവില്ല എന്നു തോന്നിയതുകൊണ്ടാവും ഡെലിവറി റൂമിൽ ഉള്ള നേഴ്സമാർ പറഞ്ഞു. ചേട്ടൻ റൂമിൽ പോയി കിടന്നോളൂ . വാവ  വരാറാകുമ്പോൾ  വിളിക്കാം . റൂമിൽ ചെന്നിട്ടും ഉറങ്ങാൻ പറ്റുന്നില്ല .മുത്തമകളുടെ സമയത്ത് കുറച്ച് നാൾ ഭാര്യയ്ക്ക് റസ്റ്റ്‌  എടുക്കേണ്ടി വന്നിട്ടുണ്ട് . എന്നാൽ ഈ വാവയുടെ ഗർഭധാരണത്തിനു ശേഷം ഒരിക്കൽ പോലും ഭാര്യയ്ക്ക് അവധി എടുക്കേണ്ടി വന്നില്ല .അന്നുകൂടി കോളേജിൽ പോയിട്ടാണ് രാത്രി ആശുപത്രിയിൽ വന്നത് . ദൈവത്തിൻ്റെ വലിയ കൃപയോർത്ത് നന്ദി പറഞ്ഞു . വേദന കൂടിയപ്പോൾ  നേഴ്സുമാർ  ഡെലിവറി റൂമിലേക്ക്  വിളിച്ചു വരുത്തി . എല്ലാം  നേരിട്ട് കണ്ടതു മുതൽ ഭാര്യയോടും  അമ്മയോടും  കൂടുതൽ സ്നേഹം തോന്നി തുടങ്ങി. പുലർച്ചെ 3:45 കഴിഞ്ഞപ്പോൾ ഞങ്ങളുടെ രണ്ടാമത്തെ വാവ പിറന്നു .
നേഴ്സ്മാർ അവനെ എൻ്റെ കൈയിൽ തന്നു . അപ്പൻ എന്ന നിലയിലെ ഏറ്റവും മനോഹരമായ നിമിഷമായിരുന്നു .

        ഒരു മാസം കഴിഞ്ഞപ്പോൾ ഭാര്യയ്ക്ക് കോളേജിൽ പോകാറായി . ഞങ്ങൾ ജോലിക്ക് പോയിരുന്ന സമയത്ത്  മൂത്ത മകളെ നോക്കിയിരുന്നത് മമ്മിയും പപ്പയുമായിരുന്നു . ഇനി രണ്ടാമൻ ഉള്ളതു കൊണ്ട് മുത്തയാൾ ചെറുതാണെങ്കിലും പ്ലേ സ്കൂളിൽ വിടാം എന്നായിരുന്നു തീരുമാനം.  ‘ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിലും   രണ്ടു പേരേയും  ഞാൻ നോക്കിക്കോളാം . ദൈവം നമ്മുടെ വീട്ടിലേക്ക് തന്ന കുട്ടികൾ അല്ലേ ‘എന്നായി മമ്മി . പിന്നിട് നല്ലവരായ സഹപാഠികളുടെയും കോളേജ് അധികൃതരുടേയും അകമഴിഞ്ഞ സ്നേഹവും സഹായവും ഭാര്യയ്ക്ക് ലഭിച്ചു . ക്ലാസുള്ള ദിവസങ്ങളിൽ കുട്ടികളുമായി ആശുപത്രിയില്ലോ മറ്റും പോകേണ്ടി വരുമ്പോൾ എൻ്റെ കൂടെ പപ്പയോ മമ്മിയോ വരുമായിരുന്നു. ഓഫീസിൽ നിന്ന് ഞാൻ വന്ന ശേഷം മൂത്തയാളിൻ്റെ കൂടെ സമയം കൂടുതൻ ചെലവഴിക്കാൻ തുടങ്ങി .
അവസാനം യൂണിവേഴ്സിറ്റി റിസൾട്ട്‌  വന്നപ്പോൾ ഭാര്യ നാലാം റാങ്കോടെ  എംടെക്ക് പാസ്സായി. ഇത് ഞങ്ങളെ ദൈവവുമായി വളരെ വ്യക്തിപരമായ ബന്ധത്തിലേക്ക് വളരാൻ ഏറെ സഹായിച്ചു . ഒപ്പം കട്ടയ്ക്ക് കൂടെ നിന്നവരോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല . ദൈവം ഒരു കുഞ്ഞിനെ നല്കുമ്പോൾ മാതാപിതാക്കൾക്ക്   ആ കുഞ്ഞിനെ വളർത്താനുള്ള അനുഗ്രഹവും തരുന്നുണ്ട്.

കുട്ടികൾ കുറച്ചു കൂടി വളർന്ന ശേഷം ഞങ്ങൾ കോളേജിൽ  പോയി . ഞങ്ങൾ രണ്ടു പേരും പിജി കോഴ്സ് ചെയ്തത് വിവാഹത്തിനു ശേഷമാണ്. ആഗ്രഹമുണ്ടായിട്ടും ചിലർക്ക് വിവാഹം അവരുടെ തുടർ പഠനത്തിന് ഫുൾ സ്റ്റോപ്പ്‌ ഇട്ടിട്ടുണ്ട്.  ഒന്നു പരസ്പരം സപ്പോർട്ട് ചെയ്താൽ ഇതു സാധ്യമാകും . കോളേജിലെ പിജി  ബ്ലോക്കിന്റെ മുന്നിൽ എത്തിയപ്പോൾ ഒത്തിരി സന്തോഷവും നന്ദിയും തോന്നി . മക്കളെ കാണിച്ചു കൊടുത്തു അമ്മയും മകനും കൂടി എംടെക്ക് പഠിച്ച സ്ഥലം .

4 thoughts on “Blog#18: വാവയും എംടെക്കും പിന്നെ ഞങ്ങളും

 1. ഗുഡ്! പല വീടുകളിലും ഒരേ കഥയാണ് ഓടുന്നതെന്ന് മനസ്സിലായി. എൻ്റെ സ്റ്റോറിയിൽ ഞാനാണ് ജോലി കളഞ്ഞ് പഠിക്കാൻ പോയത്. ഭാര്യയായിരുന്നു ബ്രഡ് വിന്നർ! 😊

  Like

 2. Fr. Joshy Mayyattil November 11, 2020 — 6:02 am

  ദൈവകൃപയാൽ എല്ലാം സാധ്യമാണ്…
  ജീവിതത്തെ ലഘുവായെടുക്കാൻ കഴിയുന്നത് പിന്താങ്ങാൻ ആളുണ്ടെന്നു തോന്നുമ്പോഴും കൂടിയാണ് …
  തിരിഞ്ഞു നോക്കുമ്പോഴേ ദൈവികപദ്ധതികൾ എല്ലാം തിരിച്ചറിയാനാകൂ…

  Like

 3. Beautifully written. May good God bless you and your family abundantly and immensely always..

  Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this:
search previous next tag category expand menu location phone mail time cart zoom edit close