ഞായറാഴ്ച വേദപാഠം കഴിഞ്ഞ് ഞാനും ചേച്ചിയും പളളിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുംവഴിയാണ് ആ കാഴ്ച കണ്ടത്…അതാ….വഴിയിൽ ഒരു പിച്ചക്കാരൻ,അയാൾ ഞങ്ങളുടെ വീട്ടിലുള്ള ബെഡ്ഷീറ്റ് പോലത്തെ ഷീറ്റും പുതച്ച് നിൽക്കുന്നു . പിച്ചക്കാരുടെ നിലവാരം ഞങ്ങളുടെ തലത്തിലേക്ക് എത്തിയതാണോ, അതോ ഞങ്ങളുടെ നിലവാരം താന്നതാണോ എന്ന സംശയത്തോടെ ഞങ്ങൾ വീട്ടിലെത്തി . പപ്പായാണ് വീട്ടിലെ ബെഡ്ഷീറ്റ് ആ പിച്ചക്കാരന് നല്കിയതെന്ന് മമ്മി പറഞ്ഞപ്പോഴാണ് കുറച്ചു നേരമായുള്ള ‘നിലവാര ‘ പ്രശ്നത്തിന് പരിഹാരമായത്.
പപ്പാ ഒരു വാക്ക് എന്നോട് പറഞ്ഞിരുന്നെങ്കിൽ ഇന്നാളുകീറിയ ഷീറ്റ് പിച്ചക്കാരനു കൊടുക്കാമായിരുന്നു എന്നു പറഞ്ഞ് ഞാൻ എന്റെ ദുഃഖം രേഖപ്പെടുത്തി.മോശമായതു മാത്രമേ പിച്ചക്കാർക്കു നല്കാവൂ എന്നാണ് ഞാനന്ന് കരുതിയത് .
പപ്പാ ജോലി ചെയ്യുന്ന ബാങ്കിന്റെ സമീപപ്രദേശങ്ങളിലാണ് നമ്മുടെ പിച്ചക്കാരൻ ചേട്ടൻ കറങ്ങിനടക്കുക . പപ്പാ പലപ്പോഴും അയാൾക്ക് ഭക്ഷണത്തിന് പൈസ നല്കാറുണ്ട്. പപ്പായ്ക്കും മമ്മിക്കും മറ്റുള്ളവരെ സഹായിക്കുന്ന കാര്യത്തിൽ അത്യധികം സന്തോഷമായിരുന്നു .ചിലർ അത് ദുരുപയോഗിക്കുന്നുണ്ട് എന്ന് ഇടയ്ക്കു ചൂണ്ടിക്കാണിക്കുമ്പോൾ, അങ്ങിനെയും കുറച്ചുപേരുണ്ടാകും,പക്ഷേ ബാക്കിയുള്ളവരെ കരുതി സഹായങ്ങൾ തുടരണം എന്നാകും മറുപടി . പപ്പായ്ക്ക് ബുദ്ധിമുട്ടേറിയ ചില സമയങ്ങളിൽ സഹായം ലഭിച്ചത് പപ്പാ സഹായിച്ചവരിൽ നിന്നല്ല, മറിച്ച് ഒട്ടും പ്രതീക്ഷിക്കാത്ത മറ്റുചിലരിൽ നിന്നാണ്.അതുകൊണ്ട് തന്നെ നമ്മൾ മറ്റുള്ളവർക്ക് സഹായം ചെയ്യുമ്പോൾ അത് ദൈവത്തിനാണ് ലഭിക്കുന്നതെന്നും നമ്മൾക്ക് ലഭിക്കുന്ന ഓരോ സഹായവും ദൈവത്തിൽ നിന്നുമാണന്നുമാണ് പപ്പയുടെ ബോധ്യം.
ഒരുദിവസം പതിവുപോലെ പത്രം നോക്കുമ്പോൾ ഒന്നാം പേജിലതാ നല്ല പരിച്ചയമുള്ള മുഖം . വേറെയാരുമല്ല,നമ്മുടെ പിച്ചക്കാരൻ ചേട്ടനാണ്. കുളിച്ച് നല്ല വസ്ത്രമൊക്കെ ധരിച്ചപ്പോൾ കക്ഷിക്ക് വൻ മാറ്റം . ആളൊരു കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനാണ്.ചില കുടുംബ പ്രശ്നങ്ങളെ തുടർന്നുണ്ടായ മാനസ്സിക ബുദ്ധിമുട്ടുകൾമൂലം നാടുവിട്ടതാണ്.കയറിയ ട്രെയിനിന്റെ അവസാനത്തെ സ്റ്റോപ്പ് കൊച്ചി ആയതുകൊണ്ട് ഇവിടെ ഇറങ്ങി.
അദ്ദേഹത്തിന്റെ കുടുംബാഗംങ്ങൾ തിരികെ കൊണ്ടുപോകാൻ വന്നിരിക്കുകയാണ്. ഇദ്ദേഹത്തെപ്പറ്റിയുള്ള അന്വേഷണത്തിലായിരുന്നു അവർ . ഒരു അജ്ഞാതൻ അയച്ച കത്തിൽ നിന്നാണ് ഇദ്ദേഹം ഇവിടെ ഉണ്ടെന്ന് വീട്ടുകാർ അറിയുന്നത്.പിച്ചക്കാരൻ ചേട്ടൻ സ്ഥിരമായി ചായ കുടിക്കുന്ന കടയുടെ വിലാസവും അജ്ഞാതൻ നൽകിയിരുന്നു.
വാർത്ത വായിച്ചു കഴിഞ്ഞപ്പോൾതന്നെ ഞങ്ങൾക്ക് ആ അജ്ഞാതനെ മനസ്സിലായി .
പലവട്ടം സംസാരിച്ചപ്പോഴാണ് പപ്പായ്ക്ക് അയാളുടെ വിലാസം ലഭിച്ചത്.ഞങ്ങൾ വാർത്തയിലെ വിശേഷങ്ങൾ പങ്കുവെക്കുമ്പോൾ മമ്മി നല്കിയ ചുടുചായയും നുകർന്ന് പൂർണ്ണ സംതൃപ്തിയോടെ നില്ക്കുന്നുണ്ടായിരുന്നു നമ്മുടെ ‘അജ്ഞാതൻ ‘.
*മനസ്സിലായത്
LikeLike
ഇപ്പോഴല്ലേ മസ്സിലായത് ….. താങ്കൾ ഇത്ര setup ആയതിൻറെ ഗുട്ടൻസ് …..
മാതാപിതാക്കന്മാരുടെ പുണ്യങ്ങൾ മക്കൾ അനുഭവിക്കും എന്ന് പറയുന്നത്
സത്യം……😇👏😇
LikeLiked by 1 person
Dear Blessa,
Lots of thanks for your constant feedbacks and support. God bless you
LikeLike