കട്ടിലിൽ ചിന്താകുലരായി ഇരിക്കുകയാണ് ഞാനും റോസ്മിയും . കുറച്ചു കാശിന് അത്യാവശ്യമുണ്ട്. വലിയ സമ്പാദ്യങ്ങളൊന്നും ഇല്ലായിരുന്നെങ്കിലും കയ്യിലുണ്ടായിരുന്ന പൊട്ടും പൊടിയും കുറച്ചു നാൾ മുമ്പ് മറ്റൊരാവശ്യത്തിനു വേണ്ടി വിനയോഗിച്ചു . ഇനി സമ്പാദ്യമായുള്ളത് ഈ കട്ടിലിൽ കിടക്കുന്ന രണ്ടു സന്താനങ്ങളാണ് .അതും ദൈവം തന്ന ദാനം . മൂത്തയാളെ സ്കൂളിൽ ചേർക്കുമ്പോൾ അടക്കേണ്ട തുക കണ്ടെത്തുകയാണു ഈ ഇരിപ്പിന്റെ ലക്ഷ്യം . തുക അത്രവലുതൊന്നുമല്ലെങ്കിലും പക്ഷേ ഇപ്പോഴത്തെ ‘അവസ്ഥ’ യിൽ ഞങ്ങൾക്കത് ആന കയറാമലയാണ്. ഒരു സാധാരണ സ്കൂളിൽ ചേർത്താൽ പോരെയെന്നും അവിടെ പഠിക്കുന്നവരും ‘രക്ഷ’ പെടുന്നുണ്ടല്ലോ എന്നുമൊക്കെ ചിന്തിച്ചു. പക്ഷേ ഭൂരിപക്ഷം അപ്പനമ്മമാരെ പോലെ തങ്ങൾക്കു നൽകാവുന്നതിൽ ഏറ്റവും നല്ലത് നല്കുക എന്ന ആഗ്രഹം ഞങ്ങളേയും പിടികൂടിയിരുന്നു . അടുത്ത ദിവസം പ്രോജക്റ്റ് മാനേജരോട് ചെറിയ ഒൺസൈറ്റ് ട്രിപ്പ് ലഭിക്കുമോ എന്ന് ചോദിക്കാമെന്ന തീരുമാനത്തിലാണ് അന്നത്തെ ചിന്തകൾക്ക് കർട്ടനിട്ടത്. മൂന്നാഴ്ച അമേരിക്കയിൽ കസ്റ്റമറിന്റെ അടുത്തു പോകാൻ ഞങ്ങളുടെ ടീമിലെ രണ്ടു പേർ വിസമ്മതിച്ച സമയത്താണ് ഞാൻ പോയി ചോദിച്ചത് . എനിക്ക് വിസ ഉള്ളതിനാൽ ആ നറുക്ക് എനിക്ക് വീണു . ഭീകരനായ ഒരുകസ്റ്റമറിനെയാണ് ഞാൻ ‘കൈകാര്യം’ ചെയ്യേണ്ടതെന്നു മനസ്സിലായി . Application develop ചെയ്ത technology ഉള്ള അറിവും , വായിലെ നാക്കിന്റെ ബലത്തിലും പിടിച്ചു നിക്കാമെന്ന ധാരണയോടെ ഞാൻ അമേരിക്കയിൽ പറന്നിറങ്ങി . പോരാത്തതിനു മച്ചാൻ മലയാളിയും . തത്കാലം നമുക്കു പുള്ളിയെ തങ്കപ്പൻ എന്നു വിളിക്കാം .
ആദ്യദിനം തന്നെ തങ്കപ്പൻ ചേട്ടൻ എന്റെ ധാരണ കാറ്റിൽ പറത്തി. ചൊറിയുന്ന വർത്തമാനവും സൊയമ്പൻ ചീത്ത വിളിയും … കാര്യമായ വിവരമില്ലെങ്കിലും അഹങ്കാരത്തിനു യാതൊരു കുറവും ഇല്ല . അർദ്ധരാത്രിയിലും തങ്കപ്പൻ ചേട്ടന്റെ സ്റ്റാറ്റസ് ചോദിച്ചു കൊണ്ടുള്ള ഇമെയിലുകൾ എന്റെഇൻബോക്സിൽ പറന്നിറങ്ങി . പോരാത്തതിനു വേറെ ചിലരുടെ ‘പാര’ വെപ്പും കൂടിയായപ്പോൾ എന്റെ ആവനാഴി കാലിയായി .പിന്നെ ആശ്രയം ദൈവം മാത്രം….ചിലപ്പോൾ തിരിച്ചു പോന്നാലോ എന്നുവരെ തോന്നി. മകളുടെ കാര്യം ഓർക്കുമ്പോൾ എങ്ങനെയും പിടിച്ചു നിൽക്കണം എന്ന് മനസ്സിൽ മന്ത്രിക്കും .
ഇങ്ങനെയൊക്കെയാണെങ്കിലും ദൈവം എനിക്കു വേണ്ടി ചിലരെ കരുതി വച്ചിരുന്നു . എല്ലാ രീതിയിലും എന്നെ നാട്ടിൽ നിന്നു സപ്പോർട്ട് ചെയ്യാൻ ഒരു നല്ല ലീഡും ടീമും ഉണ്ടായിരുന്നു . അമേരിക്കയിൽ ഞാൻ ഉള്ള പ്രോജക്റ്റിൽ ബാക്കിയെല്ലാവരും വേറെ കമ്പനിയിൽ നിന്നുള്ളവരാണെങ്കിലും ഞങ്ങൾ പെട്ടന്ന് സുഹൃത്തുക്കളായി. തങ്കപ്പൻ ചേട്ടൻ ഇല്ലാത്ത സമയത്ത് ഞാൻ പറയുന്ന നിലവാരം കുറഞ്ഞ ചളു തമാശകൾക്ക് അവർ തികഞ്ഞ പിന്തുണ നല്കുകയും ചെയ്തു .മിക്കവാറും എന്നെ ഓഫീസിൽ നിന്ന് തിരിച്ച് താമസ്സ സ്ഥലത്ത് എത്തിക്കുകയും ഇടക്ക് വീട്ടിൽ കൊണ്ടുപോയി ചായയും പലഹാരവും തരുകയും ചെയ്തിരുന്ന ഒരു സഹപ്രവർത്തകനെ മറക്കാനാവില്ല. വ്യക്തിപരമായ ഏതു ആവശ്യത്തിനും സഹായിക്കാൻ ഒരു ഫോൺവിളിയകലത്തിൽ തയ്യാറായി നിന്ന എന്റെ കോളേജ് മേറ്റും ഒരാശ്വാസമായിരുന്നു. താമസ്സസ്ഥലത്തു വന്നിട്ടും രാപ്പകൽ ഭേദ്യമന്യേ ഞാൻ ലാപ്ടോപ്പും ഫോണും പിടിച്ചിരിക്കുന്നതു കണ്ട് ഭക്ഷണം പാകം ചെയ്തു തരുകയും ഞാൻ ആകെ ഉണ്ടാക്കുന്ന ഊള ചായയും വലപ്പോഴും ഉണ്ടാകുന്ന ഓംലറ്റും മടി കൂടാതെ കഴിക്കുകയും ചെയ്ത എന്റെ റൂം മേറ്റ് ചേട്ടനെയും നമിക്കുന്നു.തിരിച്ചു പോരുന്നതിനു തൊട്ടു മുമ്പുള്ള രണ്ട് ദിവസമാണ് ഞാൻ അല്പമെങ്കിലും സാധാരണ ജീവിതത്തിലേക്കു വന്നത് .പ്രോജക്റ്റ്സ് മേറ്റ്സ് തന്ന സെന്റ് ഓഫ് ലഞ്ചും റും മേറ്റ് നടത്തിയ ബാർബിക്യു ഡിന്നറും ഉം മറക്കാനാവാത്ത നല്ല ഓർമ്മകളാണ്. ചില കാര്യങ്ങളോട് നോ പറയാനും , കസ്റ്റമർ ആയാൽ ഞാൻ ടീമിനോട് എങ്ങനെ പെരുമാറരുത് എന്നും പഠിച്ചു . തങ്കപ്പൻ ചേട്ടൻ ഞങ്ങളോട് ഒരു നല്ല വാക്ക് പറഞ്ഞിരുന്നെങ്കിൽ ഞങ്ങളുടെ ഉത്സാഹം കൂടിയേനെ.. .
പണ്ടേത്തേക്കാളും അല്പംകൂടി ആത്മവിശ്വാസത്തോടെയാണ് ഞാൻതിരിച്ച് കൊച്ചിയിൽ വിമാനമിറങ്ങിയത് .വീട്ടിൽ എത്തി ഉറങ്ങികൊണ്ടിരുന്ന മക്കളെ കെടിപ്പിച്ചു ഉമ്മ വച്ചപ്പോൾ കണ്ണുനീർ സംഭരണി പൊട്ടി പയ്യെ ഒലിക്കുവാൻ തുടങ്ങി . കുടുംബത്തിന്റെ ആവശ്യത്തിനു വേണ്ടി സ്വന്തം ദേശം കടന്ന് വർഷങ്ങളോളം എല്ലാ ബുദ്ധിമുട്ടുകളും സഹിച്ചു ജോലി ചെയ്യുന്നവരോട് ഒത്തിരി ആദരവ് തോന്നിയ നിമിഷം…..അവരോട് തുലനം ചെയ്യുമ്പോൾ ഞാൻ ഒന്നും അല്ല എന്നും മനസ്സിലായി.തിരിച്ചെത്തിയിട്ടും ഒരു തരം മരവിപ്പും വിരസതയും എന്നെ പൊതിഞ്ഞ് നിന്നിരുന്നു. പതിവുപോലെ ഞായറാഴ്ച മക്കളുമായി പളളിയിൽ പോയെങ്കിലും ആദ്യം കണ്ട ബഞ്ചിൽ സ്ഥാനം ഉറപ്പിച്ചു . മോൾ എന്നെ ചാരി ഇരിപ്പായി .ഉറക്കമില്ലാത്ത രാത്രികൾക്കു ശേഷം പിന്നെ ഉറക്ക ദേവത ഞാനുമായി പിണക്കത്തിലായെന്നു തോന്നുന്നു . ഇപ്പോൾ പള്ളി പ്രസംഗ സമയത്തു പോലും എന്നെ തിരിഞ്ഞു നോക്കുന്നില്ല . അതു കൊണ്ട് മിടുക്കനായി ഇരുന്നു പ്രസംഗം മുഴുവൻ കേട്ടു . ഇടയിൽ ഒരു വാക്കു എന്റെ ഹൃദയത്തെ തൊട്ടു . ‘ അപ്പൻ കൊള്ളുന്ന വെയിലാണ് മക്കളുടെ തണൽ ‘. പളളിയിൽ നിന്നു മക്കളുടെ കൈപിടിച്ച് പുറത്തിറങ്ങിയപ്പോൾ മരവിപ്പും വിരസതയും വിട്ടു പോയിരുന്നു, മാത്രമല്ല മറിച്ച് തങ്കപ്പൻ ചേട്ടനല്ല അതുക്കും മേലെ യുള്ള വെയിലേറ്റാലും മക്കൾക്ക് തണലാകാൻ മനസ്സ് തയ്യാറായിരുന്നു .
പിന്നല്ലാതെ അപ്പൻമാരോടാ കളി …… നുമ്മ മാസ് അല്ല !!!
This blog truly indpired us…
LikeLiked by 1 person
Thanks Dona for the feedback . God bless you
LikeLike
Really enjoyed reading it. Keep it going 🙂
LikeLiked by 1 person
Thanks Arjun for the feedback . God bless you
LikeLike