Blog#3:ഒരു ആശുപത്രി കഥ

​Scene 1

പൊതുവെ ഞാൻ ഉൾപ്പെടെയുള്ള വീട്ടിലെ രോഗികൾ ആശുപത്രിയിൽ കടക്കുമ്പോൾ അപ്പനാണു ബൈസ്റ്റാന്റർ. ചുരുക്കം ചില സന്ദർഭത്തിൽ മാത്രം അപ്പൻ രോഗിയുടെ കിടക്കയിലും ഞങ്ങൾ ബൈസ്റ്റാന്റർ ബെഡ്ഡിലും വരും. അങ്ങനെയുള്ള ഒരു സന്ദർഭത്തിൽ അപ്പന്റെ മുറിയുടെ അടുത്തുള്ള മുറിയിൽ നിന്ന് വലിയ നിലവിളി കേട്ട് ഞാൻ അങ്ങോട്ട് ചെന്നു . വയസ്സായ ഒരു അപ്പാപ്പൻ ഷുഗർ കൂടി , കാലിലെ മുറിവ് ഒരു വലിയ വൃണമായി കിടക്കുന്നു. ആധുനിക മലയാള ഭാഷയ്ക്ക് മുതൽക്കൂട്ടെന്ന വിധം  നല്ല ഉഗ്രൻ തെറികൾ പറയുന്നുമുണ്ട് . ഇതൊക്കെ കേട്ടുകൊണ്ട് ഒരു ബൈസ്റ്റാന്റർ കൂടെയുണ്ട് . ദയനീയമായ മുഖത്തോടെ അദ്ദേഹം എന്നെ നോക്കി. അദ്ദേഹത്തോട് സംസാരിച്ചപ്പോൾ അപ്പാപ്പന്റെ മകനോ , ബന്ധുവോ മിത്രാമോ അല്ല, ഒരു അയൽക്കാരൻ മാത്രമാണെന്ന് വ്യക്തമായി . ഞങ്ങൾ ഡിസ്ചാർജ്ജ് ചെയ്ത് പോരും വരെ ആ അപ്പാപ്പന്റെ നാവിൽ നിന്നും തെറികൾ പറന്നുകൊണ്ടിരുന്നു. എന്തുകൊണ്ടായിരിക്കും ആ  ചേട്ടൻ എല്ലാം സഹിച്ച് അവിടെ നിന്നത് .
Scene 2

ഒരു വൈദികന്റെ അടുത്തു ‘ തല’ ക്കു പിടിച്ചു പ്രാർത്ഥിപ്പിക്കാൻ ഒരപ്പൻ തന്റെ രണ്ടാമനുമായി വന്നു .മൂത്തവനും ഇളയവനും എല്ലാത്തിലും മിടുക്കർ സമർത്ഥർ . ഇവൻ മാത്രം ഇങ്ങനെ … ഇതാണു ആ അപ്പന്റെ പ്രശ്നം. വൈദികൻ അവന്റെ മുഖത്തു നോക്കിയപ്പോൾ അപ്പൻ പറഞ്ഞ പോലെ തന്നെ .
വർഷങ്ങൾക്കു ശേഷം വൈദികൻ വീണ്ടും ആ അപ്പനേയും മകനേയും ആശുപത്രി പടിക്കൽ  കണ്ടു .പ്രായത്തിന്റെ മാറ്റമല്ലാതെ ആ മകനിൽ വലിയ മാറ്റം കണ്ടില്ല . പക്ഷേ ഇത്തവണ തലക്കു പിടിച്ചു പ്രാർത്ഥിക്കാൻ പറഞ്ഞില്ല. മറിച്ച് ‘മോനും അവന്റെ ഭാര്യയും ഉള്ളതുകൊണ്ട് ഞങ്ങളുടെ കാര്യങ്ങൾ നോക്കാൻ ആളുണ്ട്’ എന്നയിരുന്നു ആ അപ്പന്റെ സാക്ഷ്യം.
Scene 3

സമയം രാത്രി12 കഴിഞ്ഞു . കൊതുകുകൾ സമൃദ്ധമായ കൊച്ചിയിലെ ഒരു ആസ്പത്രിയുടെ എൻ.ഐ.സി.യുവിന്റെ പുറത്ത് ഇരിക്കുകയാണ് .  . തങ്ങളുടെ രോഗിയുടെ പേര് നെഴ്സ് വിളിക്കുന്നുണ്ടോ എന്നു എല്ലാവരും ശ്രദ്ധിച്ചു ഇരിക്കുകയാണ് . എന്റെ സമീപമിരുന്ന ആൾ സ്പോർട്സ്മാൻ സ്പിരിറ്റോടെ കൊതികിനെ തല്ലുന്നുണ്ട് . പയ്യേ ഞങ്ങൾ

വിശേഷങ്ങൾ ചോദിച്ചു തുടങ്ങി .അയാളുടെ ബന്ധുവാണ്എൻഐ.സി.യു.വിൽ . രോഗിയുമായുള്ള ബന്ധം പറഞ്ഞു തുടങ്ങി 10 സെക്കന്റ് കഴിഞ്ഞപ്പോൾ തന്നെ എന്റെ കണക്ഷൻ പോയി.നാടൻ ഭാഷയിൽ പറഞ്ഞാൽ തുമ്മിയാൽ തെറിച്ച ബന്ധമേ കക്ഷിക്ക് രോഗിയുമായുള്ളൂ. അ

യാൾക്കാണ് കഴിഞ്ഞ ഒരാഴ്ചയായി എൻ.ഐ.സി.യു.വിന് പുറത്ത് ബൈസ്റ്റാന്റർ ഡ്യൂട്ടി
Climax
ആശുപത്രിവാസം വിവിധ പാഠങ്ങൾ നല്കാറുണ്ട്. അതിനെ ആശുപത്രി ശാസ്ത്രം എന്നു വിളിച്ചാലോന്നു തോന്നും . പലപ്പോഴും ആളുകളുടെ സമ്പത്തും സൗന്ദര്യവുമൊക്കെയാണ് നമ്മൾ പരിഗണിക്കുന്നത്.നിറത്തിന്റെയും , ജാതിയുടെയും എന്തിനു ജനിച്ച സമയത്തിന്റെയും ദിവസത്തിന്റെയും മൊക്കെ പരിഗണനവെച്ചാണ് നാം മറ്റുള്ളവരെ വിലയിരുത്തുന്നത്.അങ്ങിനെ പലർക്കും  അർഹിക്കുന്ന പരിഗണന കിട്ടാറില്ല.

   എന്നിട്ടും ഉറപ്പില്ല ആരാവും ഞാൻ ആശുപത്രിയിൽ കിടക്കുമ്പോൾ ബൈസ്റ്റാന്റർ  ആകുക , വാർദ്ധക്യത്തിൽ കൈക്കുപിടിച്ച്  ആശുപത്രിയിൽ കൊണ്ടു പോകുക, ഞനൊന്ന് ഐ.സി.യുവി ൽ കിടക്കേണ്ടി വന്നാൽ പുറത്ത് എനിക്കു വേണ്ടി ഉറക്കം വെടിഞ്ഞ് കാത്തിരിക്കുക …. ചോദ്യങ്ങൾ ഇവിടെ അവസാനിക്കുന്നില്ല . ദൈവമേ നീ കാണും പോലെ മറ്റുള്ളവരെ കാണാൻ എന്റെ ഉൾക്കണ്ണ് തുറക്കണമേ….

2 thoughts on “Blog#3:ഒരു ആശുപത്രി കഥ

  1. So realistic…..

    Liked by 1 person

    1. Thanks Anju for the feedback . God bless you

      Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this:
search previous next tag category expand menu location phone mail time cart zoom edit close